TKM

COLLEGE OF ARTS
& SCIENCE

Re-accredited by NAAC with "A++" Grade
Logo_fnl

TKM COLLEGE OF ARTS & SCIENCE

Re-accredited by NAAC with "A++" Grade

T.K.M. COLLEGE OF ARTS & SCIENCE

Re-accredited by NAAC with "B++" Grade

Menu

ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ISHA Alumni Meet 2025 സംഘടിക്കപ്പെട്ടു :
കരിക്കോട്: ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഇസ്ലാമിക് ഹിസ്റ്ററി വകുപ്പിന്റെ നേതൃത്വത്തിൽ ISHA എന്ന പേരിൽ പുനരുപീകരിച്ച പൂർവവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ “ISHA Alumni Meet 2025” നടത്തി. കേരള സർവകലാശാലാ തലത്തിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും, വേൾഡ് ആം റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നാലാം സ്ഥാനം നേടിയ ഒന്നാം വർഷ ഇസ്ലാമിക ചരിത്ര വിദ്യാർത്ഥിയായ മുഹമ്മദ് ഷാഫിയെയും ചടങ്ങിൽ ആദരിച്ചു.
വകുപ്പുതലത്തിൽ വിവിധ വിഭാഗങ്ങളിലായി — അനാഥ വിദ്യാർത്ഥികൾ (Orphan), അക്കാദമിക് എക്സലൻസ് (Academic Excellence), ഡിഫറന്റ്ലി ഏബിൾഡ് (Differently Abled) എന്നീ വിഭാഗങ്ങളിൽ സ്‌പോൺസർമാരുടെ പിന്തുണയോടെ ആരംഭിക്കുന്ന സ്കോളർഷിപ്പുകളുടെ പ്രഖ്യാപനവും നടന്നു. വകുപ്പുതല അധ്യക്ഷൻ ഡോ. ഫിൻസർ കെ. മുഹമ്മദ് അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. എം. ജെ. ഷീബ ഉത്‌ഘാടന പ്രസംഗം നിർവഹിച്ചു . അഡ്വ. എം. എസ്. ഫൈസി, കോളേജിന്റെ പേരന്റ് അലുംനി അംഗങ്ങളായ ശ്രീ. നുജുമുദ്ദീൻ, ശ്രീ. മുഹമ്മദ് സിദ്ദീഖ്, ശ്രീ. ശ്രീവൽസകുമാർ എന്നിവരും ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.
യോഗത്തിൽ ഡോ. അതുല്‍ എസ്., ഷെഫിന്‍ ജഹാന്‍, ഇര്‍ഫാന്‍ മുഹമ്മദ്, ഡോ. സജീന ബീവി എ എന്നിവർ സംസാരിച്ചു.