അലുംനിയുടെ നേതൃത്വത്തിൽ സാമുഹിക പ്രതിബദ്ധതയുടെ ഭാഗമായി ജൂലൈ മാസം 16 ന് അലുംനിഅംഗങ്ങൾ, NCC ,NSS വിദ്യാർത്ഥികൾ അണിനിരക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തിൻ്റെ ഭാഗമായി നടത്തുന്ന റാലിയും, ബോധവൽക്കരണവും .. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും മെയ് 31ന് പടിയിറങ്ങി ലഹരി എന്ന മഹാവിപത്തിനെതിരെ 33 ദിവസം കൊണ്ട് 2125 KM നീണ്ട സൈക്കിൾ യാത്ര നടത്തി സാമൂഹിക പ്രതിബദ്ധതയോടെ ലഹരിക്കെതിരെ ദൗത്യം നിറവേറ്റിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥി ശ്രീ എ ഷാജഹാൻ (റിട്ട. സബ് ഇൻസ്പെക്ടർ ), അലുംനിയുടെ ആദരം ഏറ്റ് വാങ്ങി കൊണ്ട് റാലിക്ക് നേത്യത്വം നൽകി വിദ്യാർത്ഥിക്കൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകും കരിക്കോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ശിവറാം സ്കൂൾ ,TKMHSS, TKMCPS സന്ദർശിച്ച് തിരികെ കോളേജിൽ എത്തിച്ചേർന്ന് ആഡിറ്റോറിയയത്തിൽ വെച്ച് വിദ്യാർത്ഥി ക്കൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകും… പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, തുടങ്ങിയവർ പങ്കെടുക്കും. എല്ലാവരുടേയും നിസീമമായ സഹകരണം പ്രതീക്ഷിച്ച് കൊണ്ട്….